കേരള സർക്കാർ ഹരിതകേരളം മിഷൻ്റെ മികച്ച പച്ചത്തുരുത്തിനുള്ള പുരസ്കാരം പടിയൂർ കല്യാട് ഗ്രാമ പഞ്ചായത്തിലെ സ്നേഹതീരം പച്ചത്തുരുത്തിന് ലഭിച്ചു.
പടിയൂർ കല്യാട് പഞ്ചായത്തിലെ സ്നേഹതീരം പച്ച തുരുത്തിന് ഓർമതുരുത്ത് വിഭാഗത്തിൽ സംസ്ഥാനതല അംഗീകാരം. കേരള സർക്കാർ ഹരിതകേരളം മിഷൻ്റെ മികച്ച പച്ചത്തുരുത്തിനുള്ള പുരസ്കാരം പടിയൂർ കല്യാട് ഗ്രാമ പഞ്ചായത്തിലെ സ്നേഹതീരം പച്ചത്തുരുത്തിന് ലഭിച്ചു. പടിയൂർ പുഴയോരത്തിന് സമീപം സ്ഥാപിച്ച പച്ചത്തുരുത്ത് പരിപാലിക്കുന്നതിൽ ഭരണസമിതി നടത്തിയ ശ്രദ്ധേയമായ പ്രവർത്തനമാണ് പുരസ്കാരത്തിനർഹമാക്കിയത്.
തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങിൽ ഹരിത കേരളം മിഷൻ കോഡിനേറ്റർ ടി.എൻ. സീമയിൽ നിന്ന് പഞ്ചായത്ത് പ്രസിഡണ്ട് ബി.ഷംസുദ്ദീൻ, വൈസ് പ്രസിഡണ്ട് ആർ.മിനി, കെ.വി.തങ്കമണി, കെ. ശോഭന, പി.പി. സുകുമാരൻ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.