2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും 2026 ഒക്ടോബർ 31 നുള്ളില‍്‍‍ മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ്
സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍

🤝

സാമൂഹ്യ സുരക്ഷാ പെൻഷനുകൾ

Social Security Pension Schemes

🌾

കർഷക തൊഴിലാളി പെൻഷൻ

കർഷക തൊഴിലാളി പെൻഷൻ കൃഷിത്തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് സർക്കാർ നൽകുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതിയാണ്. പ്രായാധിക്യം മൂലം തൊഴിൽ ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ അടിസ്ഥാന സാമ്പത്തിക സഹായം നൽകുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
💰 പ്രതിമാസ പെൻഷൻ: ₹2,000
🖥️ ഓൺലൈൻ അപേക്ഷ:
https://welfarepension.lsgkerala.gov.in 
📋 കർഷക തൊഴിലാളി പെൻഷൻ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ
  1. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്.
  2. പ്രായം 60 വയസോ അതിനു മുകളിലോ ആയിരിക്കണം.
  3. അപേക്ഷകൻ സർവ്വീസ് പെൻഷണർ / കുടുംബ പെൻഷൻ ലഭിക്കുന്നവർ ആകരുത്. (4000 രൂപ വരെ എക്സ്ഗ്രേഷിയ / എൻ.പി.എസ് പെൻഷൻ വാങ്ങുന്നവർക്ക് ഈ നിബന്ധന ബാധകമല്ല.)
  4. അപേക്ഷകൻ 10 വർഷമായി കേരളത്തിലെ സ്ഥിരതാമസക്കാരനായിരിക്കണം.
  5. അപേക്ഷകൻ ആദായനികുതി നൽകുന്ന വ്യക്തിയാകരുത്.
  6. അപേക്ഷകൻ ഭൂവുടമയുടെ കീഴിൽ 10 വർഷമോ അതിൽ കൂടുതലോ കർഷകത്തൊഴിലാളിയായി ജോലി ചെയ്തിരിക്കണം.
  7. അപേക്ഷകന്റെ പേരിലോ കുടുംബത്തിന്റെ പേരിലോ രണ്ടേക്കറിൽ കൂടുതൽ വസ്തു ഉണ്ടാകരുത്. (പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്ക് ഇത് ബാധകമല്ല.)
  8. അപേക്ഷകൻ കർഷകത്തൊഴിലാളി ക്ഷേമനിധിയിൽ അംഗമായിരിക്കണം.
  9. 1000 സി.സി.യിൽ കൂടുതൽ എഞ്ചിൻ കപ്പാസിറ്റിയുള്ള, ടാക്സിയല്ലാത്ത, നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങൾ (അംബാസഡർ കാർ ഒഴികെ) സ്വന്തമായി / കുടുംബത്തിൽ ഉള്ള വ്യക്തി ആകരുത്.
  10. അപേക്ഷകൻ തോട്ടം തൊഴിലാളി ആയിരിക്കരുത്.
  11. അപേക്ഷകന് കേന്ദ്ര സർക്കാർ / മറ്റു സംസ്ഥാന സർക്കാർ എന്നിവിടങ്ങളിൽ നിന്നും ശമ്പളം / പെൻഷൻ / കുടുംബ പെൻഷൻ ലഭിക്കുന്ന വ്യക്തി ആകരുത്.
  12. അപേക്ഷകൻ അഗതിയായിരിക്കണം.
  13. അപേക്ഷകൻ കേന്ദ്ര / സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളിൽ നിന്നും വിരമിക്കുകയും ടി സ്ഥാപനത്തിലെ സ്കീം പ്രകാരം പെൻഷൻ / കുടുംബ പെൻഷൻ ലഭിക്കുകയും ചെയ്യുന്ന വ്യക്തി ആകരുത്.
  14. മറ്റ് സാമൂഹ്യക്ഷേമ പെൻഷനുകൾ ഒന്നും തന്നെ ലഭിക്കുന്നവർ അർഹരല്ല (വികലാംഗരാണെങ്കിൽ ബാധകമല്ല). ഇ.പി.എഫ് ഉൾപ്പെടെ പരമാവധി രണ്ട് പെൻഷന് മാത്രമേ അർഹതയുള്ളൂ.
  15. വ്യത്യസ്ത പ്രാദേശിക സർക്കാരിൽ നിന്നും സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുവാൻ പാടുള്ളതല്ല.
  16. അപേക്ഷകൻ യാചകനായിരിക്കരുത്.
  17. അപേക്ഷകൻ അഗതിമന്ദിരത്തിലെ അന്തേവാസിയാകാൻ പാടില്ല.
  18. അപേക്ഷകൻ സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലാണ് അപേക്ഷിക്കേണ്ടത്.
  19. അപേക്ഷകൻ 2000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണ്ണമുള്ളതും ആധുനിക രീതിയിൽ ഫ്ലോറിംഗ് നടത്തിയതുമായ കോൺക്രീറ്റ് കെട്ടിടങ്ങൾ ഉള്ളവരോ / താമസിക്കുന്നവരോ ആകരുത്.
📄 സമർപ്പിക്കേണ്ട രേഖകൾ
  1. കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്നുള്ള വിടുതൽ സാക്ഷ്യപത്രം.
  2. പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്.
  3. സ്ഥിര താമസം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്.
  4. വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ വരുമാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്.
  5. ആധാർ കാർഡ്.
  6. ഇലക്ട്രൽ കാർഡ്.
  7. റേഷൻ കാർഡ്.
  8. ബാങ്ക് പാസ് ബുക്ക് – പെൻഷൻ കൈപ്പറ്റുന്നതിന് തിരഞ്ഞെടുക്കുന്ന തരം ബാങ്ക് ആണെങ്കിൽ മാത്രം ബാധകം.
  9. ഇ.പി.എഫ് പാസ് ബുക്ക് / അനുബന്ധ രേഖ – 4000 രൂപയിൽ താഴെ ഇ.പി.എഫ് പെൻഷൻ വാങ്ങുന്നവർക്ക് മാത്രം ബാധകം.
👴

ഇന്ദിരാ ഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ

ഇന്ദിരാ ഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ പദ്ധതി (Indira Gandhi National Old Age Pension Scheme – IGNOAPS) ഇന്ത്യ സർക്കാർ നടപ്പാക്കുന്ന ഒരു സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതിയാണ്. ഇത് Ministry of Rural Developmentയുടെ National Social Assistance Programme (NSAP) പദ്ധതിയുടെ ഭാഗമാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വയോജനങ്ങൾക്ക് പ്രതിമാസ ധനസഹായം നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
💰 പ്രതിമാസ പെൻഷൻ: ₹2,000
🖥️ ഓൺലൈൻ അപേക്ഷ:
https://welfarepension.lsgkerala.gov.in 
📋 അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ
  1. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്.
  2. അപേക്ഷകൻ അഗതിയായിരിക്കണം.
  3. അപേക്ഷകൻ സർവ്വീസ് പെൻഷണർ / കുടുംബ പെൻഷൻ ലഭിക്കുന്നവർ ആകരുത്. (4000 രൂപ വരെ എക്സ്ഗ്രേഷിയ / എൻ.പി.എസ് പെൻഷൻ വാങ്ങുന്നവർക്ക് ഈ നിബന്ധന ബാധകമല്ല.)
  4. അപേക്ഷകൻ മറ്റാരുടെയെങ്കിലും സംരക്ഷണത്തിലായിരിക്കാൻ പാടില്ല.
  5. അപേക്ഷകൻ ആദായനികുതി നൽകുന്ന വ്യക്തിയാകരുത്.
  6. മറ്റ് സാമൂഹ്യക്ഷേമ പെൻഷനുകൾ ഒന്നും തന്നെ ലഭിക്കുന്നവർ അർഹരല്ല (വികലാംഗരാണെങ്കിൽ ബാധകമല്ല). ഇ.പി.എഫ് ഉൾപ്പെടെ പരമാവധി രണ്ട് പെൻഷന് മാത്രമേ അർഹതയുള്ളൂ.
  7. അപേക്ഷകന്റെ പേരിലോ കുടുംബത്തിന്റെ പേരിലോ രണ്ടേക്കറിൽ കൂടുതൽ വസ്തു ഉണ്ടാകരുത്. (പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്ക് ഇത് ബാധകമല്ല.)
  8. അപേക്ഷകൻ യാചകനാകാൻ പാടില്ല.
  9. 1000 സി.സി.യിൽ കൂടുതൽ എഞ്ചിൻ കപ്പാസിറ്റിയുള്ള, ടാക്സിയല്ലാത്ത, നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങൾ (അംബാസഡർ കാർ ഒഴികെ) സ്വന്തമായി / കുടുംബത്തിൽ ഉള്ള വ്യക്തി ആകരുത്.
  10. അപേക്ഷകൻ അഗതിമന്ദിരത്തിലെ അന്തേവാസിയാകാൻ പാടില്ല.
  11. അപേക്ഷകന് കേന്ദ്ര സർക്കാർ / മറ്റു സംസ്ഥാന സർക്കാർ എന്നിവിടങ്ങളിൽ നിന്നും ശമ്പളം / പെൻഷൻ / കുടുംബ പെൻഷൻ ലഭിക്കുന്ന വ്യക്തി ആകരുത്.
  12. അപേക്ഷകന് 60 വയസോ അതിനു മുകളിലോ ആയിരിക്കണം.
  13. അപേക്ഷകൻ കേന്ദ്ര / സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളിൽ നിന്നും വിരമിക്കുകയും ടി സ്ഥാപനത്തിലെ സ്കീം പ്രകാരം പെൻഷൻ / കുടുംബ പെൻഷൻ ലഭിക്കുകയും ചെയ്യുന്ന വ്യക്തി ആകരുത്.
  14. അപേക്ഷകൻ കേരളത്തിൽ സ്ഥിരതാമസമാക്കിയിട്ട് 3 വർഷത്തിൽ കൂടുതൽ ആയിരിക്കണം.
  15. വ്യത്യസ്ത പ്രാദേശിക സർക്കാരിൽ നിന്നും സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുവാൻ പാടുള്ളതല്ല.
  16. അപേക്ഷകൻ സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലാണ് അപേക്ഷിക്കേണ്ടത്.
  17. അപേക്ഷകൻ 2000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണ്ണമുള്ളതും ആധുനിക രീതിയിൽ ഫ്ലോറിംഗ് നടത്തിയതുമായ കോൺക്രീറ്റ് കെട്ടിടങ്ങൾ ഉള്ളവരോ / താമസിക്കുന്നവരോ ആകരുത്.
📄 സമർപ്പിക്കേണ്ട രേഖകൾ
  1. പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്.
  2. സ്ഥിര താമസം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്.
  3. വരുമാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്.
  4. ആധാർ കാർഡ്.
  5. ഇലക്ട്രൽ കാർഡ്.
  6. റേഷൻ കാർഡ്.
  7. ബാങ്ക് പാസ് ബുക്ക് – പെൻഷൻ കൈപ്പറ്റുന്നതിന് തിരഞ്ഞെടുക്കുന്ന തരം ബാങ്ക് ആണെങ്കിൽ മാത്രം ബാധകം.
  8. ഇ.പി.എഫ് പാസ് ബുക്ക് / അനുബന്ധ രേഖ – 4000 രൂപയിൽ താഴെ ഇ.പി.എഫ് പെൻഷൻ വാങ്ങുന്നവർക്ക് മാത്രം ബാധകം.
♿

ഇന്ദിരാ ഗാന്ധി ദേശീയ ഡിസബിലിറ്റി പെൻഷൻ സ്കീം

ഇന്ദിരാ ഗാന്ധി ദേശീയ ഡിസബിലിറ്റി പെൻഷൻ സ്കീം (Indira Gandhi National Disability Pension Scheme – IGNDPS) ഇന്ത്യ സർക്കാർ നടപ്പാക്കുന്ന സാമൂഹ്യ സുരക്ഷാ പദ്ധതിയാണ്. ഇത് National Social Assistance Programme (NSAP) പദ്ധതിയുടെ ഭാഗമായും Ministry of Rural Development മുഖേനയും നടപ്പാക്കപ്പെടുന്നു. ഗുരുതര വൈകല്യമുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വ്യക്തികൾക്ക് പ്രതിമാസ ധനസഹായം നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
💰 പ്രതിമാസ പെൻഷൻ: ₹2,000
🖥️ ഓൺലൈൻ അപേക്ഷ:
https://welfarepension.lsgkerala.gov.in 
📋 അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ
  1. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്.
  2. അപേക്ഷകൻ അഗതിയായിരിക്കണം.
  3. അപേക്ഷകൻ സർവ്വീസ് പെൻഷണർ / കുടുംബ പെൻഷൻ ലഭിക്കുന്നവർ ആകരുത്. (4000 രൂപ വരെ എക്സ്ഗ്രേഷിയ / എൻ.പി.എസ് പെൻഷൻ വാങ്ങുന്നവർക്ക് ഈ നിബന്ധന ബാധകമല്ല.)
  4. മറ്റേതെങ്കിലും ഒരു സാമൂഹ്യക്ഷേമ പെൻഷൻ ലഭിക്കുന്ന / അപേക്ഷിച്ചിട്ടുള്ളവർക്കും അപേക്ഷിക്കാം. ഇ.പി.എഫ് ഉൾപ്പെടെ പരമാവധി രണ്ട് പെൻഷന് മാത്രമേ അർഹതയുള്ളൂ.
  5. അപേക്ഷകൻ ആദായനികുതി നൽകുന്ന വ്യക്തിയാകരുത്.
  6. അപേക്ഷകൻ യാചകനാകാൻ പാടില്ല.
  7. അപേക്ഷകന്റെ പേരിലോ കുടുംബത്തിന്റെ പേരിലോ രണ്ടേക്കറിൽ കൂടുതൽ വസ്തു ഉണ്ടാകരുത്. (പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്ക് ഇത് ബാധകമല്ല.)
  8. അപേക്ഷകൻ അഗതിമന്ദിരത്തിലെ അന്തേവാസിയാകാൻ പാടില്ല.
  9. 1000 സി.സി.യിൽ കൂടുതൽ എഞ്ചിൻ കപ്പാസിറ്റിയുള്ള, ടാക്സിയല്ലാത്ത, നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങൾ (അംബാസഡർ കാർ ഒഴികെ) സ്വന്തമായി / കുടുംബത്തിൽ ഉള്ള വ്യക്തി ആകരുത്.
  10. അപേക്ഷകൻ സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലാണ് അപേക്ഷിക്കേണ്ടത്.
  11. അപേക്ഷകന് കേന്ദ്ര സർക്കാർ / മറ്റു സംസ്ഥാന സർക്കാർ എന്നിവിടങ്ങളിൽ നിന്നും ശമ്പളം / പെൻഷൻ / കുടുംബ പെൻഷൻ ലഭിക്കുന്ന വ്യക്തി ആകരുത്.
  12. അപേക്ഷകൻ അവശത തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് / സാമൂഹ്യ സുരക്ഷാ മിഷൻ നൽകുന്ന തിരിച്ചറിയൽ കാർഡ് ഹാജരാക്കണം.
  13. അപേക്ഷകൻ കേന്ദ്ര / സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളിൽ നിന്നും വിരമിക്കുകയും ടി സ്ഥാപനത്തിലെ സ്കീം പ്രകാരം പെൻഷൻ / കുടുംബ പെൻഷൻ ലഭിക്കുകയും ചെയ്യുന്ന വ്യക്തി ആകരുത്.
  14. അപേക്ഷകന് പ്രായപരിധിയില്ല.
  15. വ്യത്യസ്ത പ്രാദേശിക സർക്കാരിൽ നിന്നും സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുവാൻ പാടുള്ളതല്ല.
  16. അപേക്ഷകൻ 2000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണ്ണമുള്ളതും ആധുനിക രീതിയിൽ ഫ്ലോറിംഗ് നടത്തിയതുമായ കോൺക്രീറ്റ് കെട്ടിടങ്ങൾ ഉള്ളവരോ / താമസിക്കുന്നവരോ ആകരുത്.
📄 സമർപ്പിക്കേണ്ട രേഖകൾ
  1. സ്ഥിര താമസം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്.
  2. ഭിന്നശേഷി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്.
  3. വരുമാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്.
  4. ആധാർ കാർഡ്.
  5. ഇലക്ട്രൽ കാർഡ്.
  6. റേഷൻ കാർഡ്.
  7. ബാങ്ക് പാസ് ബുക്ക് – പെൻഷൻ കൈപ്പറ്റുന്നതിന് തിരഞ്ഞെടുക്കുന്ന തരം ബാങ്ക് ആണെങ്കിൽ മാത്രം ബാധകം.
  8. ഇ.പി.എഫ് പാസ് ബുക്ക് / അനുബന്ധ രേഖ – 4000 രൂപയിൽ താഴെ ഇ.പി.എഫ് പെൻഷൻ വാങ്ങുന്നവർക്ക് മാത്രം ബാധകം.
  9. പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്.
👩

50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷൻ

50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷൻ കേരള സർക്കാർ നടപ്പാക്കുന്ന ഒരു സാമൂഹ്യ സുരക്ഷാ പദ്ധതിയാണ്. വിവാഹിതരാകാതെ ജീവിതം നയിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് പ്രതിമാസ ധനസഹായം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.
💰 പ്രതിമാസ പെൻഷൻ: ₹2,000
🖥️ ഓൺലൈൻ അപേക്ഷ:
https://welfarepension.lsgkerala.gov.in 
📋 അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ
  1. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്.
  2. അപേക്ഷകയുടെ വയസ് 50 വയസ്സ് പൂർത്തിയായിരിക്കണം.
  3. അപേക്ഷകൻ സർവ്വീസ് പെൻഷണർ / കുടുംബ പെൻഷൻ ലഭിക്കുന്നവർ ആകരുത്. (4000 രൂപ വരെ എക്സ്ഗ്രേഷിയ / എൻ.പി.എസ് പെൻഷൻ വാങ്ങുന്നവർക്ക് ഈ നിബന്ധന ബാധകമല്ല.)
  4. അപേക്ഷക അവിവാഹിതയായിരിക്കണം.
  5. അപേക്ഷകൻ ആദായനികുതി നൽകുന്ന വ്യക്തിയാകരുത്.
  6. മറ്റ് സാമൂഹ്യക്ഷേമ പെൻഷനുവേണ്ടി അപേക്ഷിച്ചിട്ടുള്ളവർ അർഹരല്ല. (വികലാംഗരാണെങ്കിൽ ബാധകമല്ല.) ഇ.പി.എഫ് ഉൾപ്പെടെ പരമാവധി രണ്ട് പെൻഷന് മാത്രമേ അർഹതയുള്ളൂ.
  7. അപേക്ഷകന്റെ പേരിലോ കുടുംബത്തിന്റെ പേരിലോ രണ്ടേക്കറിൽ കൂടുതൽ വസ്തു ഉണ്ടാകരുത്. (പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്ക് ഇത് ബാധകമല്ല.)
  8. അപേക്ഷക മറ്റാരുടെയെങ്കിലും സംരക്ഷണത്തിലായിരിക്കാൻ പാടില്ല.
  9. 1000 സി.സി.യിൽ കൂടുതൽ എഞ്ചിൻ കപ്പാസിറ്റിയുള്ള, ടാക്സിയല്ലാത്ത, നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങൾ (അംബാസഡർ കാർ ഒഴികെ) സ്വന്തമായി / കുടുംബത്തിൽ ഉള്ള വ്യക്തി ആകരുത്.
  10. അപേക്ഷക യാചകയാകാൻ പാടില്ല.
  11. അപേക്ഷകന് കേന്ദ്ര സർക്കാർ / മറ്റു സംസ്ഥാന സർക്കാർ എന്നിവിടങ്ങളിൽ നിന്നും ശമ്പളം / പെൻഷൻ / കുടുംബ പെൻഷൻ ലഭിക്കുന്ന വ്യക്തി ആകരുത്.
  12. അപേക്ഷക അഗതി മന്ദിരത്തിലെ അന്തേവാസിയാകാൻ പാടില്ല.
  13. അപേക്ഷകൻ കേന്ദ്ര / സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളിൽ നിന്നും വിരമിക്കുകയും ടി സ്ഥാപനത്തിലെ സ്കീം പ്രകാരം പെൻഷൻ / കുടുംബ പെൻഷൻ ലഭിക്കുകയും ചെയ്യുന്ന വ്യക്തി ആകരുത്.
  14. സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ അപേക്ഷിക്കണം.
  15. വ്യത്യസ്ത പ്രാദേശിക സർക്കാരിൽ നിന്നും സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുവാൻ പാടുള്ളതല്ല.
  16. കേരള സംസ്ഥാനത്തിൽ സ്ഥിര താമസക്കാരിയായിരിക്കണം.
  17. 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ അമ്മമാർക്കും അപേക്ഷിക്കാം.
  18. അപേക്ഷക 2000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണ്ണമുള്ളതും ആധുനിക രീതിയിൽ ഫ്ലോറിംഗ് നടത്തിയതുമായ കോൺക്രീറ്റ് കെട്ടിടങ്ങൾ ഉള്ളവരോ / താമസിക്കുന്നവരോ ആകരുത്.
📄 സമർപ്പിക്കേണ്ട രേഖകൾ
  1. വിവാഹിതയല്ല എന്ന് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്.
  2. വരുമാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്.
  3. പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്.
  4. ആധാർ കാർഡ്.
  5. ഇലക്ട്രൽ കാർഡ്.
  6. റേഷൻ കാർഡ്.
  7. ബാങ്ക് പാസ് ബുക്ക് – പെൻഷൻ കൈപ്പറ്റുന്നതിന് തിരഞ്ഞെടുക്കുന്ന തരം ബാങ്ക് ആണെങ്കിൽ മാത്രം ബാധകം.
  8. ഇ.പി.എഫ് പാസ് ബുക്ക് / അനുബന്ധ രേഖ – 4000 രൂപയിൽ താഴെ ഇ.പി.എഫ് പെൻഷൻ വാങ്ങുന്നവർക്ക് മാത്രം ബാധകം.
🕊️

ഇന്ദിരാ ഗാന്ധി ദേശീയ വിധവ പെൻഷൻ സ്കീം

ഇന്ദിരാ ഗാന്ധി ദേശീയ വിധവ പെൻഷൻ സ്കീം (Indira Gandhi National Widow Pension Scheme – IGNWPS) ഇന്ത്യ സർക്കാർ നടപ്പാക്കുന്ന സാമൂഹ്യ സുരക്ഷാ പദ്ധതിയാണ്. ഇത് National Social Assistance Programme (NSAP) പദ്ധതിയുടെ ഭാഗമായും Ministry of Rural Development മുഖേനയും നടപ്പാക്കപ്പെടുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിധവകൾക്ക് പ്രതിമാസ ധനസഹായം നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
💰 പ്രതിമാസ പെൻഷൻ: ₹2,000
🖥️ ഓൺലൈൻ അപേക്ഷ:
https://welfarepension.lsgkerala.gov.in 
📋 ഇന്ദിരാ ഗാന്ധി ദേശീയ വിധവ പെൻഷൻ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ
  1. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്.
  2. അപേക്ഷകൻ അഗതിയായിരിക്കണം.
  3. അപേക്ഷകൻ സർവ്വീസ് പെൻഷണർ / കുടുംബ പെൻഷൻ ലഭിക്കുന്നവർ ആകരുത്. (4000 രൂപ വരെ എക്സ്ഗ്രേഷിയ / എൻ.പി.എസ് പെൻഷൻ വാങ്ങുന്നവർക്ക് ഈ നിബന്ധന ബാധകമല്ല.)
  4. അപേക്ഷകൻ മറ്റാരുടെയെങ്കിലും സംരക്ഷണത്തിലായിരിക്കാൻ പാടില്ല.
  5. അപേക്ഷകൻ ആദായനികുതി നൽകുന്ന വ്യക്തിയാകരുത്.
  6. മറ്റ് സാമൂഹ്യക്ഷേമ പെൻഷനുകൾ ഒന്നും തന്നെ ലഭിക്കുന്നവർ അർഹരല്ല (വികലാംഗരാണെങ്കിൽ ബാധകമല്ല). ഇ.പി.എഫ് ഉൾപ്പെടെ പരമാവധി രണ്ട് പെൻഷന് മാത്രമേ അർഹതയുള്ളൂ.
  7. അപേക്ഷകന്റെ പേരിലോ കുടുംബത്തിന്റെ പേരിലോ രണ്ടേക്കറിൽ കൂടുതൽ വസ്തു ഉണ്ടാകരുത്. (പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്ക് ഇത് ബാധകമല്ല.)
  8. അപേക്ഷകൻ യാചകനാകാൻ പാടില്ല.
  9. 1000 സി.സി.യിൽ കൂടുതൽ എഞ്ചിൻ കപ്പാസിറ്റിയുള്ള, ടാക്സിയല്ലാത്ത, നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങൾ (അംബാസഡർ കാർ ഒഴികെ) സ്വന്തമായി / കുടുംബത്തിൽ ഉള്ള വ്യക്തി ആകരുത്.
  10. അപേക്ഷകൻ അഗതിമന്ദിരത്തിലെ അന്തേവാസിയാകാൻ പാടില്ല.
  11. അപേക്ഷകന് കേന്ദ്ര സർക്കാർ / മറ്റു സംസ്ഥാന സർക്കാർ എന്നിവിടങ്ങളിൽ നിന്നും ശമ്പളം / പെൻഷൻ / കുടുംബ പെൻഷൻ ലഭിക്കുന്ന വ്യക്തി ആകരുത്.
  12. അപേക്ഷകന് 60 വയസോ അതിനു മുകളിലോ ആയിരിക്കണം.
  13. അപേക്ഷകൻ കേന്ദ്ര / സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളിൽ നിന്നും വിരമിക്കുകയും ടി സ്ഥാപനത്തിലെ സ്കീം പ്രകാരം പെൻഷൻ / കുടുംബ പെൻഷൻ ലഭിക്കുകയും ചെയ്യുന്ന വ്യക്തി ആകരുത്.
  14. അപേക്ഷകൻ കേരളത്തിൽ സ്ഥിരതാമസമാക്കിയിട്ട് 3 വർഷത്തിൽ കൂടുതൽ ആയിരിക്കണം.
  15. വ്യത്യസ്ത പ്രാദേശിക സർക്കാരിൽ നിന്നും സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുവാൻ പാടുള്ളതല്ല.
  16. അപേക്ഷകൻ സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലാണ് അപേക്ഷിക്കേണ്ടത്.
  17. അപേക്ഷകൻ 2000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണ്ണമുള്ളതും ആധുനിക രീതിയിൽ ഫ്ലോറിംഗ് നടത്തിയതുമായ കോൺക്രീറ്റ് കെട്ടിടങ്ങൾ ഉള്ളവരോ / താമസിക്കുന്നവരോ ആകരുത്.
📄 സമർപ്പിക്കേണ്ട രേഖകൾ
  1. ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ് / കാണാതായി 7 വർഷം കഴിഞ്ഞതിന്റെ സർട്ടിഫിക്കറ്റ് / ഉപേക്ഷിച്ച് പോയി എന്ന സർട്ടിഫിക്കറ്റ് (50 വയസ്സ് പൂർത്തിയായവർക്ക് മാത്രം).
  2. അപേക്ഷിക്കുന്ന സമയത്ത് 2 വർഷമെങ്കിലും കേരളത്തിൽ സ്ഥിരതാമസം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്.
  3. വരുമാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്.
  4. ആധാർ കാർഡ് കോപ്പി.
  5. ഇലക്ട്രൽ കാർഡ് കോപ്പി.
  6. റേഷൻ കാർഡ് കോപ്പി.
  7. ബാങ്ക് പാസ് ബുക്ക് കോപ്പി – പെൻഷൻ കൈപ്പറ്റുന്നതിന് തിരഞ്ഞെടുക്കുന്ന തരം ബാങ്ക് ആണെങ്കിൽ മാത്രം ബാധകം.
  8. പുനർവിവാഹിതയല്ല എന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം.
  9. ഇ.പി.എഫ് പാസ് ബുക്ക് / അനുബന്ധ രേഖ – 4000 രൂപയിൽ താഴെ ഇ.പി.എഫ് പെൻഷൻ വാങ്ങുന്നവർക്ക് മാത്രം ബാധകം.
  10. പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്.